കരിന്തളം: മിൽമ ക്ഷീരസദനം പദ്ധതിയിൽ ഉൾപ്പെടുത്തി കരിന്തളത്തെ എൻ.വി. ശ്യാമളയ്ക്ക് നിർമിച്ചുനൽകിയ വീടിന്റെ താക്കോൽദാനം 11ന് രാവിലെ 11ന് മിൽമ ചെയർമാൻ കെ.എസ്. മണി നിർവഹിക്കും.
കിനാനൂർ-കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് എം. രാജൻ അധ്യക്ഷത വഹിക്കും. കാലിച്ചാമരം ക്ഷീരസംഘത്തിലെ അംഗമാണ് ശ്യാമള. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നതും സ്വന്തമായി വാസയോഗ്യമായ വീടില്ലാത്തതുമായ ക്ഷീരകർഷകർക്കാണ് പദ്ധതിയുടെ ഭാഗമായി വീട് നിർമിച്ചുനൽകുന്നത്.